ജ്വലനം മംഗളകരം; ചൊവ്വ തൊടാം
ജ്വലനം മംഗളകരം; ചൊവ്വ തൊടാം: ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ പേടകമായ മംഗള്‍യാന്റെ പരീക്ഷണ ജ്വലനം വിജയകരമെന്ന് ഐ.എസ.്ആര്‍.ഒ. നാല് സെക്കന്റ് നേരമാണ് മംഗള്‍യാന്റെ പ്രധാന യന്ത്രമായ ലിക്വിഡ് അപോജീ മോട്ടോര്‍ അഥവാ 'ലാം' ജ്വലിപ്പിച്ചു നോക്കിയത്. 300 ദിവസം പേടകത്തില്‍ നിദ്രാവസ്ഥയിലായിരുന്നു ലാം. ഇതിനെയാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ജ്വലിപ്പിച്ചത്. ജ്വലനം വിജയകരമായതോടെ മംഗയാന്റെ ചൊവ്വാ പര്യവേഷണത്തിലെ നിര്‍ണായക ഘട്ടമാണ് പിന്നിട്ടത്. ബുധനാഴ്ച്ച രാവിലെയാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക. അതേസമയം മംഗള്‍യാന്റെ സഞ്ചാര പഥത്തില്‍ നേരിയ മാറ്റം വരുത്തിയതായി ഐ.എസ.്ആര്‍.ഒ അറിയിച്ചു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: രാജഗോപാല്‍ കമ്മത്ത്, എം.സി ദത്തന്‍, എസ് അരുണ്‍.
Comments
Post a Comment